പോക്സോ പരാതിയിൽ നടപടിയെടുത്തില്ല: എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിന്‍റെ നോട്ടീസ്

 
Crime

പോക്സോ പരാതിയിൽ നടപടിയെടുത്തില്ല: എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിന്‍റെ നോട്ടീസ്

ഏഴ് വയസുകാരിയായ മകളെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാത്ത വനിതാ എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിന്‍റെ നോട്ടീസ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ. ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയായ മകളെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്.

പരാതിയുമായി സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളെ എസ്എച്ച്ഒ പരാതി സ്വീകരിക്കാതെ പറ‍ഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് പിതാവ് മൊഴി നൽകിയത്.

തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് 70 വയസുകാരനായ മോഹനനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് എസ്എച്ച്ഒയുടെ വാദം.

കിളിമാനൂരിൽ വാഹനം ഇടിച്ച് 59 കാരൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

അനധികൃത വാതുവപ്പ് കേസ്; മിമി ചക്രവർത്തിക്കും ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്

മയക്കുമരുന്ന് സംഘവുമായി ബന്ധം; കർ‌ണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ

കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

മണിപ്പൂരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിൽ രൂക്ഷം