.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
cop on duty at metro station arrested for gold chain snatch case 
Crime

യാത്രക്കാരിയുടെ 6 പവന്‍റെ മാല പൊട്ടിച്ചോടിയ 'പൊലീസുകാരൻ' അറസ്റ്റിൽ

സമാനമായ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ്

Ardra Gopakumar

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ചെന്നൈ അറുമ്പാക്കം മെട്രൊ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായ പൊലീസുകാരനാണ് മാല പൊട്ടിച്ചോടിയത്. ഇയാളെ യാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അരുംമ്പാക്കം മെട്രൊ സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുളള സ്പെഷ്യൽ ബറ്റാലിയലിന്‍ കോൺസ്റ്റബിൾ രാജദുരൈ (26) യാണ് പൊലീസിന്‍റെ പിടിയിലായത്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം.

വിജയലക്ഷ്മി ഉടനെ ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസിൽ ഏൽപ്പിക്കുന്നതിന് മുമ്പ് ആളുകൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു. രാജദുരൈയെ കഴിഞ്ഞ 3 മാസമായി അറുമ്പാക്കം സ്റ്റേഷനിലെത്തിയത്. സമാനമായ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കിൽപ്പോക്ക് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജദുരൈയെ ചൂളൈമേട് പൊലീസ് അറസ്റ്റ് ചെയ്തു.

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന കേസ്; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ

ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു