കൊല്ലത്ത് കള്ളനോട്ട് നൽകി വ‍്യാപാരികളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി 
Crime

കൊല്ലത്ത് കള്ളനോട്ട് നൽകി വ‍്യാപാരികളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Aswin AM

കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നൽകി വ‍്യാപാരികളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് വ‍്യാപാരസ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി കബളിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് കള്ളനോട്ട് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ലാപ്ടോപ്പും പ്രിന്‍ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് ഇയാളുടെ രീതി.

കൊല്ലം കുണ്ടറയിലെ വിവിധ വ‍്യാപാര സ്ഥാപനങ്ങളിൽ കള്ളനോട് നൽകി സാധനങ്ങൾ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുമായി ഇയാൾ നാല് കടകളിലെത്തി സാധനങ്ങൾ വാങ്ങി ഉടനെ മടങ്ങി.

നോട്ടിൽ റിസർവ് ബാങ്ക് എന്നെഴുതിയതിന്‍റെ സ്പെല്ലിങ് തെറ്റാണെന്ന കാര‍്യം പിന്നീടാണ് വ‍്യാപാരികൾ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ