Crime

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

2023 മാർച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം

Renjith Krishna

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിസ്ഥാനത്തുള്ളയാളെ കോടതി വെറുതെ വിട്ടു. വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ അംബികാ മാർക്കറ്റ് മണ്ണാശ്ശേരിൽ വീട്ടിൽ സെൻ ബാബുവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജി (പോക്സോ കോടതി) സതീഷ് കുമാർ വെറുതെവിട്ടത്.

2023 മാർച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ 11 മണിക്ക് കൂട്ടുകാരോടൊപ്പം വീടിന് മുൻവശം റോഡിൽ കളിച്ചുകൊണ്ടിരുന്ന 8 വയസ് പ്രായമുള്ള അതിജീവിതയെ വഴിയിൽ വച്ചും അതിനുശേഷം പകൽ ഒരു മണിയോടെ വീടിനു പുറകുവശം മുറ്റത്തുവെച്ചും പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ ആരോപണം.

പ്രോസിക്യൂഷൻ ഭാഗത്തേക്ക് 12 സാക്ഷികളെ വിസ്‌തരിക്കുകയും 10 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതികൾക്കുവേണ്ടി അഡ്വ. എം. ഡിംപിൾ രാജ്, അഡ്വ. കെ.എ പ്രസാദ് എന്നിവർ ഹാജരായി.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ