Crime

ബെംഗളൂരു റെയ്ൽവേ സ്റ്റേഷനിൽ സ്ത്രീയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ: 3 മാസത്തിനിടെ മൂന്നാമത്തെ സംഭവം

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 മുതൽ 35 വയസു വരെ പ്രായം വരുന്ന സ്ത്രീയാണെന്നു പൊലീസ്

ബെംഗളൂരു: ബെംഗളൂരു എസ്എംവിറ്റി റെയ്ൽവെ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു ബെംഗളൂരു പരിസരത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം യശ്വന്തപുര റെയ്ൽവേ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇന്നലെ വൈകിട്ടോടെ റെയ്ൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. തുടർന്നു ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറിനു സമീപമായിരുന്നു ഡ്രം. വൈകിട്ട് 7.30 ഓടെ ബയ്യപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 മുതൽ 35 വയസു വരെ പ്രായം വരുന്ന സ്ത്രീയാണെന്നു കർണാടക റെയ്ൽവേ പൊലീസ് സൂപ്രണ്ട് എസ്. കെ. സൗമ്യലത വ്യക്തമാക്കി.

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video