ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

 

video screenshot

Crime

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാ‌ർഥി ചികിത്സയിലിരിക്കെ മരിച്ചത്

Namitha Mohanan

ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളെജിൽ റാഗിങ്ങിന്‍റെ ഭാഗമായി ശാരീരികമായും മാനസികമായും ലൈംഗികാമായുമുള്ള അതിക്രമം നേരിട്ട് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥി മരിച്ചു. പ്രൊഫസർക്കും മൂന്ന് വിദ്യാർഥികൾക്കുമെതിരേ പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാ‌ർഥി ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് വ്യാഴാഴാചയാണ് കുടുംബം പരാതി നൽകുന്നത്. കഴിഞ്ഞ മൂന്നു മാസമായി വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈം​ഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാ‌ർഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്

ഗർഭഛിദ്രത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട; പഞ്ചാബ് - ഹരിയാന ഹൈക്കോടതി