മദ‍്യപിക്കാൻ പണം നൽകിയില്ല; കൊല്ലത്ത് അമ്മയെ വെട്ടി പരുക്കേൽപ്പിച്ച് മകൻ, കേസ് 
Crime

മദ‍്യപിക്കാൻ പണം നൽകിയില്ല; കൊല്ലത്ത് അമ്മയെ വെട്ടി പരുക്കേൽപ്പിച്ച് മകൻ, കേസ്

അമ്മ കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റു

കൊല്ലം: മദ‍്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു. തേവലക്കര പടിഞ്ഞാറ്റുകരയിലാണ് സംഭവം. അമ്മ കൃഷ്ണകുമാരി (52) യെയാണ് മകൻ മനു മോഹൻ വെട്ടി പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റു.

മനു മോഹൻ മദ‍്യപിച്ചെത്തി സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്നും പൊലീസെത്തിയാണ് പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. മദ‍്യപിക്കാൻ പണം ആവശ‍്യപ്പെട്ടപ്പോൾ കൃഷ്ണകുമാരി പണം നൽകിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് പോയ മനുമോഹൻ മദ‍്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാർ ചേർന്നാണ് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി. മനു മോഹനെതിരേ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം