പ്രതി രാജൻ, കുത്തേറ്റ സിന്ധു ആശുപത്രിയിൽ 
Crime

കണ്ണൂരിൽ ഡ്രൈവിങ് സ്കൂൾ ജീവനക്കാരിക്ക് കുത്തേറ്റു

തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MV Desk

കണ്ണൂർ: മേരിമാതാ ഡ്രൈവിങ് സ്കൂൾ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴ അങ്കണവാടി റോഡിലെ സി.കെ സിന്ധുവിനാണ് പരുക്കേറ്റത്. തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. സ്കൂൾ ഓഫിസിൽ കയറി യുവതിയെ കുത്തിപരുക്കേൾപ്പിക്കുകയായിരുന്നു. സംഭവത്തിൽ കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്