കരിപ്പൂരിൽ വൻ ലഹരിവേട്ട; 40 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി 3 യുവതികൾ അറസ്റ്റിൽ

 

file image

Crime

കരിപ്പൂരിൽ വൻ ലഹരിവേട്ട; 40 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി 3 യുവതികൾ അറസ്റ്റിൽ

ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 40 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് എയർ കസ്റ്റംസ്, എയർ ഇന്‍റലിജൻസ് യൂണിറ്റ് ഉദ‍്യോഗസ്ഥർ ചേർന്ന് പിടികൂടി.

ലഹരി കടത്താൻ ശ്രമിച്ച മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും രാസലഹരി കലർത്തിയ 15 കിലോ കേക്കും ക്രീം ബിസ്കറ്റും ചോക്ലേറ്റും പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഇവർ ബാങ്കോക്കിൽ നിന്നു കരിപ്പൂരിലെത്തിയത്.

ലഗേജ് ബാഗിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു ഹൈബ്രിഡ് കഞ്ചാവ്. കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി