drugs- Representative Images
drugs- Representative Images 
Crime

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി എത്തിച്ചത് 33 ലക്ഷത്തിന്‍റെ ലഹരി മരുന്ന്; ബംഗളൂരുവിൽ 3 മലയാളികളടക്കം 6 പേർ പിടിയിൽ

ബംഗളൂരു: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പാർട്ടികളിൽ വിതരണം ചെയ്യാൻ എത്തിച്ച 33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. ബംഗളൂരുവിലെ മൂന്നിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് 3 മലയാളിയടക്കം 6 പേരെ പൊലീസ് പിടികൂടിയത്. 3.1 കിലോഗ്രാം കഞ്ചാവും 20 ഗ്രാം എംഡിഎംഎയുമായാണ് മലയാളിയായ ഹിരൺ (25) പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഹിരൺ വടകയ്ക്ക് താമസിക്കുന്ന വീട്ടിൽ‌ നടത്തിയ തെരച്ചിൽ നടത്തുകയായിരുന്നു.

മറ്റൊരു കേസിൽ മലയാളികളായ ശ്രേയസ് (24), രാഹുൽ (25) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി. ഇരുവരും കേരള ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് ബംഗളൂരുവിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു. ആടുഗോഡിയിൽ നിന്നും സേലം സ്വദേശികളായ ലിംഗേഷ് നാരായൺ (23), സൂരജ് (24), ഷാരുഖ് ഖാൻ (27) എന്നിവരുമാണ് പിടിയിലായത്.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു