ആർതി വർമ, മീര വർമ
പ്രതി സെർജിയോ ഫ്രെയർ
file photo
ബർബാങ്ക്(കാലിഫോർണിയ): കാലിഫോർണിയയിലെ ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റു മരിച്ചു. മകളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്‍ററി സ്കൂളിലെ അധ്യാപികയായ യാണ് കൊല്ലപ്പെട്ടത്. 30കാരനായ അക്രമി സെർജിയോ ഫ്രയറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ മകൾ മീര വർമ(25) ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ 6.20 ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആർതി വർമ 15 വർഷത്തിലേറെയായി ബ്രെറ്റ് ഹാർട്ട് എലിമെന്‍ററി സ്കൂളിൽ അധ്യാപികയായിരുന്നു. അവിടെ കിൻഡർഗാർട്ടനിലെ അധ്യാപികയാണ്. പ്രതിക്ക് കുടുംബവുമായി മുൻ പരിചയമുണ്ടോ എന്നോ ആക്രമണത്തിനു പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു.
കാരിൻ ലോംബാർഡഡോ
മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ. ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഭീതിയിലാഴ്ത്തുന്നു.
സമീപകാലത്ത് ഈ സ്കൂളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ അധ്യാപികയാണ് ആർതി വർമ. 2024 ൽ 57കാരിയായ കിൻഡർഗാർട്ടൻ അധ്യാപിക കാരിൻ ലോംബാർഡഡോയെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആ കേസിൽ അവരുടെ മകനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.