തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്നും പണം തട്ടി; യുവതി അറസ്റ്റിൽ 
Crime

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്നും പണം തട്ടി; യുവതി അറസ്റ്റിൽ

കളമശേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിതുറ സ്വദേശിനി നീതുവിൽനിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

മാലിപ്പുറം കർത്തേടം വലിയപറമ്പിൽ മേരി ഡീന (31)യാണ് പിടിയിലായത്. കളമശേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കളമശേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ