Crime

വ്യാജ ലോട്ടറി നൽകി പണം തട്ടാൻ ശ്രമം: രണ്ടു പേർ പിടിയിൽ

സമ്മാനർഹമായ ലോട്ടറിയുടെ നമ്പർ ചേർത്തു കളർ പ്രിന്‍റെടുത്ത ശേഷം പണം തട്ടാനായിരുന്നു ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വ്യാജ ലോട്ടറി നൽകി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിലായി. മലപ്പുറം സ്വദേശി സജിൻ, കണ്ണൂർ സ്വദേശി നിഖിൽ എന്നിവരാണു പിടിയിലായത്. സമ്മാനർഹമായ ലോട്ടറിയുടെ നമ്പർ ചേർത്തു കളർ പ്രിന്‍റെടുത്ത ശേഷം പണം തട്ടാനായിരുന്നു ശ്രമം.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ലോട്ടറി ഏജൻസിയിലെത്തിയ ഇവർ പന്ത്രണ്ടു ടിക്കറ്റുകളാണ് ഹാജരാക്കിയത്. വിൻവിൻ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനാണ് നൽകിയത്. സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പൊലീസിനെ വിളിക്കുകയായിരുന്നു. 

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ