ലിവിയ ജോസ് | ഷീല സണ്ണി

 
Crime

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; ബന്ധു ലിവിയ കസ്റ്റഡിയിൽ

കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതെന്നാണ് കണ്ടെത്തൽ

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ദുബായിൽ നിന്നു മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഷീലയെ ലിവിയ വ്യാജ ലഹരി കേസില്‍ കുടുക്കിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഷീലയുടെ ബാഗിൽ നിന്നു 12 എൽഎസ്‌ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തുവെന്നാണ് കേസ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് എൽഎസ്‌ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞു.

കേസിൽ 72 ദിവസം ഷീല സണ്ണി ജയിൽ കിടന്നിരുന്നു. കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്