ഉല്ലാസ്

 
Crime

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

പിതാവ് ഉണ്ണികൃഷ്ണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Aswin AM

തിരുവനന്തപുരം: കാര‍്യവട്ടം ഉള്ളൂർക്കോണത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു. 35 കാരനായ ഉല്ലാസാണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മദ‍്യലഹരിയിലുണ്ടായ അടിപിടിക്കിടെ സംഭവിച്ചതാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഉണ്ണികൃഷ്ണനാണ് ഭാര‍്യ ഉ‍ഷയോട് മകൻ മരിച്ചു കിടക്കുകയാണെന്ന കാര‍്യം പറഞ്ഞത്. തുടർന്ന് തൊട്ടടുത്ത വീട്ടിലായിരുന്ന ഉഷ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഹാളിനുള്ളിൽ ഉല്ലാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം