വിജയൻ, മനോജ്
തിരുവനന്തപുരം: പാറശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജാണ് (29) മരിച്ചത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെട്ട അച്ഛൻ വിജയനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
നെയ്യാർ ഡാം പൊലീസാണ് വിജയനെ കസ്റ്റഡിയിലെടുത്തത്. കറിക്കത്തി കൊണ്ടാണ് വിജയൻ മനോജിനെ കുത്തിക്കൊന്നത്. വസ്തുവുമായി ബന്ധപ്പെട്ടുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്നാണ് നിഗമനം. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.