Crime

കണ്ണൂരിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴ പാടിയോട്ടുചാലിൽ വച്ചാലിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ, സുരഭി, സുജിത്ത് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 16നാണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. ഷാജിക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

വടക്കാഞ്ചേരിയിൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണു; 56 കാരന് ദാരുണാന്ത്യം

പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: 60 മരണം, 67 പേരെ കാണാതായി

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം