മാവേലിക്കരയിൽ മുൻ നഗരസഭാ കൗൺസിലറെ മകൻ മർദിച്ചു കൊന്നു
ആലപ്പുഴ: മാവേലിക്കരയിൽ മുൻ നഗരസഭാ കൗൺസിലറെ മകൻ മർദിച്ച് കൊന്നു. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് മരിച്ചത്. കനകമ്മയുടെ മകൻ കൃഷ്ണരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കൊന്നതായി കൃഷ്ണരാജ് തന്നെയാണ് നാട്ടുകാരെ വിളിച്ചു പറഞ്ഞത്.
ഇതേ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സിപിഐ പ്രാദേശിക നേതാവായ കനകമ്മ മാവേലിക്കര നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്നു.
കൃഷ്ണരാജ് ലഹരി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചത്.