Symbolic image
Symbolic image 
Crime

ഭർത്താവിനൊപ്പം പോയ 23 കാരിയെയും കുഞ്ഞിനെയും ബൈക്ക് തടഞ്ഞ് തട്ടിക്കൊണ്ടുപോയി

പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച ‌ഇരുപത്തിമൂന്നുകാരിയേയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുവല്ല തിരുമൂലപുരത്ത് തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരെയും തട്ടികൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നാണ് സൂചന.

തിരുമുലപുരം സ്വദേശിയായ യൂവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകയിൽ നിന്നും ഭക്ഷണം കഴിച്ച ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയേയും 3 വയസുള്ള കുഞ്ഞിനെയും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയേയും കടത്തികൊണ്ടു പോവുകയായിരുന്നു. ഭർത്താവ് സന്ദീപ് സന്തോഷിന്‍റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകന്‍ പ്രിന്‍റോ പ്രസാദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ല പൊലീസ് അറിയിച്ചു.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ അറസ്റ്റിൽ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു