പ്രതി - ജുനൈദ് 
Crime

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, നഗ്നയാക്കി മുറിയിൽ കെട്ടിയിട്ടു; പ്രതി അറസ്റ്റിൽ‌

കോഴിക്കോട് നിന്നും ബുധനാഴ്ച കാണാതായ കുട്ടിയെ വ്യാഴാഴ്ച രാവിലെ ജുനൈദിന്‍റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: തൊട്ടിൽപാലത്ത് കോളെജ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ഥ്രയാക്കി കെട്ടിയിട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് പിടി‍യിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വകരയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് നിന്നും ബുധനാഴ്ച കാണാതായ കുട്ടിയെ വ്യാഴാഴ്ച രാവിലെ ജുനൈദിന്‍റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും എംഎഡിഎംഎയും കണ്ടെടുത്തിരുന്നു. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്ത നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി അതിജീവിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തട്ടിക്കൊണ്ടു പോവൽ, മാനഹാനി വരുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിയിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടിയെ വീട്ടിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ ഗൾഫിലായതിനാൽ പ്രതി ജുനൈദ് ഒറ്റക്കായിരുന്നു ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു