Crime

ആറ്റിങ്ങൽ ബാറിൽ ഗുണ്ടാ ആക്രമണം; ഒരാൾ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം ഉണ്ടായത്

MV Desk

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. വെള്ളൂർക്കോണം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം ഉണ്ടായത്. ആറ്റിങ്ങലിലെ ദേവ് റെഡിഡൻസി ബാറിലാണ് സംഭവം. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ ബാറിലെത്തിയ കൂട്ടാളികൾ മദ്യപിക്കുകയും, ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാറിലെ സിസിടിവി കേന്ദ്രീകകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ