മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്‍റെ പേരിൽ നടന്നത് വൻതട്ടിപ്പ്

 
Crime

മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്‍റെ പേരിൽ നടന്നത് വൻതട്ടിപ്പ്

കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇതുള്ളത്

Reena Varghese

തിരുവനന്തപുരം: ലോക ഫുട്ബോളിന്‍റെ മിശിഹാ ലയണൽ മെസിയെ കേരളത്തിലേയ്ക്കു കൊണ്ടു വരുമെന്നതിന്‍റെ പേരിൽ നടന്നത് വൻ തട്ടിപ്പ്. സ്പോൺസർ തെരഞ്ഞെടുപ്പിലും സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നതുൾപ്പടെ വ്യക്തമാക്കിക്കൊണ്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.

സ്പോൺസർ കമ്പനിക്കു വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്. അർജന്‍റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാത്തതായിരുന്നു.

കായിക വകുപ്പു സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. അർജന്‍റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്.

എന്നാൽ ഫിഫയുടെ അംഗീകാരമോ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ അനുമതിയോ ഒന്നുമില്ലാതെയാണ് വാഗ്ദാനം നൽകുന്നതിലേയ്ക്ക് കമ്പനിയും സർക്കാരും ഉൾപ്പടെ നീങ്ങിയത്. കൂടാതെ അന്താരാഷ്ട്ര കരാർ ഉൾപ്പടെയുള്ള ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.

ചട്ടങ്ങൾ മറികടന്നാണ് സ്പോൺസറായി റിപ്പോര്‍ട്ടര്‍ കമ്പനിയെ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ല. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത് സുതാര്യമല്ലാതെയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ആണ് എല്ലാം തീരുമാനിച്ചത്. മുന്‍ മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി അബ്ദുറഹ്മാന്‍ നേരിട്ട് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വിശദ അന്വേഷണവും മുന്‍ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

കറുകുറ്റിയിലെത്തുമ്പോൾ കഞ്ചാവ് ബാഗ് പുറത്തേക്കെറിയും; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗം; സ്ഥലങ്ങളുടെ പേരിടലിന് എതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ