ആലപ്പുഴയിൽ വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; പ്രതികൾ ഒളിവിൽ
representative image
ആലപ്പുഴ: അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ആലപ്പുഴയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അരൂകുറ്റി സ്വദേശി വനജയാണ് (50) മരിച്ചത്.
അയൽവാസികളായ വിജേഷും സഹോദരൻ ജയേഷുമാണ് വനജയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നത്. ഇരുവരും ഒളിവിലാണ്. വനജയും അയൽവാസികളും തമ്മിൽ നേരത്തെയും തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായും ഉടനെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.