സ്ഥിരമായി മദ്യപിച്ചെത്തി മർദനം, അകറ്റി നിർത്തിയതിൽ പക; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം
കാസർഗോഡ്: കാസർഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയുടെ (54) ദേഹത്താണ് ഭർത്താവ് ആസിഡ് ഒഴിച്ചത്.
ആസിഡുമായി എത്തിയ ഭർത്താവ് രവി (59) വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ജാനകി ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് വിവരം.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് വിവരം. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്.
സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും അകറ്റി നിർത്തിയതിന്‍റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് മൊഴി.