Crime

കാമുകന്‍റെ വീട്ടിൽ സ്ഥിരസന്ദർശനം; അവിഹിതമറിഞ്ഞ ഭർത്താവ് ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തു

പട്ന: ബിഹാറിൽ കാമുകനുമായി ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്. ഭാര്യയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവർക്ക് ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹം എന്ന് മനസിലാക്കിയ ഭർത്താവ് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.

ബിഹാറിലെ നവാഡയിലാണ് സംഭവം. ഭർത്താവ് ജോലിക്കു പോകുന്ന സമയങ്ങളിൽ യുവതി പതിവായി കാമുകനെ കാണാൻ അയാളുടെ വീട്ടിൽ ചെന്നിരുന്നു. കഴിഞ്ഞ ദിവസം വീട്ടുകാർ ഇത് കയ്യോടെ പിടികൂടി. യുവാവിനെ മർദിക്കുകയും ഇരുവരും കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഗ്രാമവാസികൾ നാടുവിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതറിഞ്ഞ ഭർത്താവ് തിരികെയത്തി ഇവരെ ക്ഷേത്രത്തിലെത്തിച്ച് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഭർത്താവിന്‍റെ സാന്നിധ്യത്തിൽ കാമുകൻ ഭാര്യയുടെ നിറുകയിൽ സിന്ദൂരം ചാർത്തുകയും, യുവതി പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ കാമുകൻ വിവാഹിതനാണ്. ഇയാൾക്ക് മൂന്നു കുട്ടികളുണ്ട്.

5-0: ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ തൂത്തുവാരി

ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു

ബാബറി പൂട്ട് പച്ചനുണ; കോടതി വിധി മാനിക്കും: പ്രിയങ്ക

ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥരും

വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു