Crime

ജഡ്ജിയും പൊലീസും നോക്കി നിൽക്കെ ഭാര്യയ്ക്ക് നേരെ യുവാവിന്‍റെ ആസിഡ് ആക്രമണം

വെള്ളക്കുപ്പിയെന്ന് രീതിയിൽ വെള്ളത്തിന് പകരം ആസിഡായിരുന്നു ഇയാൾ കൊണ്ടുവന്നത്

കോയമ്പത്തൂർ: പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ യുവാവിന്‍റെ ആസിഡ് ആക്രമണം. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഭർത്താവിനെതിരെ പരാതി നൽകിയ ചിത്ര എന്ന എന്ന യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം. വെള്ളക്കുപ്പിയെന്ന് രീതിയിൽ വെള്ളത്തിന് പകരം ആസിഡായിരുന്നു ഇയാൾ കൊണ്ടുവന്നതെന്ന് പൊലീസ് വിശദമാക്കുന്നു.

സംഭവത്തിൽ ശിവകുമാറിനെതിരെ പൊലീസ് പുതിയ കേസ് എടുത്തു. കോടതി പരിസരത്ത് നിറയെ ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലുള്ളയാൾക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ