Crime

ഭാര്യയെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്‍റെ വൈരാഗ്യത്തിലാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു

MV Desk

കോതമംഗലം: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക് സിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

27 ന് രാത്രി 8 നു സ്വകാര്യ സ്ഥാപനത്തിൽ നിന്നു ജോലികഴിഞ്ഞു പിതാവായ എൽദോസിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ അലക്സ് സ്ഫോടക വസ്തു എറിയുകയായിരുന്നു. രണ്ടു പേർക്കും പരുക്ക് പറ്റി. ഗുരുതരമായ പരുക്കുകളോടെ എൽദോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്‍റെ വൈരാഗ്യത്തിലാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു ഓപ്പണർ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും