നെടുമ്പാശേരിയിൽ നാല് കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തായ്ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കേരളത്തിലേക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിൻ അറസ്റ്റിലായി.
കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സിബിനിൽ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ നാല് കോടിയോളം ഇതിന് വില വരും.