Crime

വീണ്ടും വിമാനത്തിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി; ഇന്ത്യക്കാരന്‍ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയർലൈസ് വിമാനത്തിൽ ഇന്ത്യക്കാരന്‍ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി.

മദ്യപിച്ചെത്തിയ ഇയാൾ തർക്കത്തിനിടെ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ചെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയർലൈന്‍സിന്‍റെ എഐ 292 വിമാനത്തിലാണ് സംഭവം. തുടർന്ന് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയ ശേഷം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂത്രം ദേഹത്തായ യാത്രക്കാരൻ എയർലൈനിൽ ഔദ്യോഗികമായി പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയതായും ഇയാളെ അറസ്റ്റ് ചെയ്തത് എഫ്ഐആറും രജിസ്റ്റർ ചെയ്തതായും ഏവിയേഷൻ റെഗുലേറ്ററി ഡിജിസിഎ അറിയിച്ചു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും