അജയ് യാക്കോബ് (24) 
Crime

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കഴിഞ്ഞ ഫെബ്രുവരി 28 ന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

Renjith Krishna

കൊച്ചി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി തുറവൂർ യോർദ്ദനാപുരം കൂരൻ വീട്ടിൽ അജയ് യാക്കോബ് (24)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ഭവനഭേദനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. 2024 ൽ കാപ്പ ചുമത്തി 8 പേരെ ജയിലിലടച്ചു.29 പേരെ നാട് കടത്തി.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും