Crime

കാലടിയിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി

കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതി

MV Desk

കാലടി : കാലടിയിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മലയാറ്റൂർ സെബിയൂർ കരിങ്ങാംതുരുത്ത് വീട്ടിൽ സനൂപിനെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ നിതിൻ വർഗീസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, എറണാകുളം ജില്ലയിലെ കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 47 പേരെ നാട് കടത്തി. 68 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.

''30 ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായിത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ'': വീണാ ജോർജ്

യുഎഇയുടെ വ‍്യോമ പ്രതിരോധത്തിന് ഇന്ത്യയുടെ ബ്രഹ്മോസും ആകാശ്തീറും; ചർച്ചകൾ പുരോഗമിക്കുന്നു

ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

ലഖ്നൗവിലെ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; 11 മരണം

'40 കോടി കൈക്കൂലി ആരോപണം': മഹുവ മൊയ്‌ത്രക്കെതിരേ നടപടിക്കൊരുങ്ങി വിമത എംപിമാർ