പ്രതീകാത്മക ചിത്രം 
Crime

മദ്യപിച്ചെന്ന് ആരോപിച്ച് സീനിയർ വിദ്യാർഥികളുടെ മർദനം; റാ​ഗിങ് പരാതിയിൽ ആറ് കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി

കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്എസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി.

ഈ മാസം അഞ്ചിനാണ് സംഭവം അരങ്ങേറിയത്. ഒന്നാം വർഷ വിദ്യാർഥികൾ മദ്യപിച്ചെന്നു ആരോപിച്ചായിരുന്നു മർദനം. പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായും പരാതിയിൽ പറയുന്നു. അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയെടുക്കും ഇതിനായി ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്