തിരുവനന്തപുരം: കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കരമന അനന്തു വധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശരീരത്തിലേക്ക് കല്ലെടുത്തെറിയുന്നതും, ഹോളോബ്രിക്സുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞാഴ്ച ബാറിൽവെച്ച് നടന്ന സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. ബാറിലേയടക്കം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരുകയാണ്.