സി.പി. വിഷ്ണു

 
Crime

തിരുവനന്തപുരം സ്വദേശി ബെംഗളൂരുവിൽ മരിച്ച നിലയിൽ; മലയാളി യുവതികൾക്കെതിരേ കേസ്

വിഷ്ണുവും യുവതികളും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്

Namitha Mohanan

ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി. വിഷ്ണുവാണ് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെന്‍റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിന്‍റെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.

തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. യുവതികളിലൊരാളുമായി വിഷ്ണു അടുപ്പത്തിലായിരുന്നെന്നും ഇതേ ചൊല്ലി വഴക്കുണ്ടായചായും പരാതിയിൽ പറയുന്നുണ്ട്. യുവതികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെ വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ യുവതികൾക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള; എൻ. വാസു അറസ്റ്റിൽ

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക്; വഴിമുട്ടി നാട്ടുകാർ

ഡൽഹി സ്ഫോടനം: ചാവേർ സിദ്ധാന്തം പൊളിയുന്നു?

ചെങ്കോട്ട സ്ഫോടനം എൻഐഎ അന്വേഷിക്കും; കേസ് കൈമാറി ആഭ്യന്തര മന്ത്രാലയം

സർക്കാർ ഉദ്യോഗസ്ഥൻ ആർഎസ്എസ് പരിപാടിയിൽ; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ