അറസ്റ്റിലായ പ്രതി അബ്ദുൾ സമദ്.
കൊച്ചി: കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.4 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് ഇന്‍റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6446 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയത്.
ബാങ്കോക്കിൽ നിന്ന് വിയറ്റ്നാം വഴി കൊച്ചിയിലേക്ക് വിയറ്റ് ജെറ്റ് എയർവേസിൽ എത്തിയ വയനാട് സ്വദേശിയായ അബ്ദുൾ സമദ് എന്ന യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്.
ഇയാളുടെ ചെക്ക് ഇൻ ബാഗേജിലാണ് ഇതു സൂക്ഷിച്ചിരുന്നത്. അറസ്റ്റ് ചെയ്ത യാത്രക്കാരനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് റോയ് വർഗീസ് അറിയിച്ചു.