ആക്രമണത്തിൽ പരുക്കേറ്റ വിന്നി

 
Crime

കൊച്ചിയിൽ രാത്രി യുവതിക്ക് അജ്ഞാത സംഘത്തിന്‍റെ ആക്രമണം; തലയ്ക്കും കൈയ്ക്കും ഗുരുതര പരുക്ക്

രാത്രി മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു

കൊച്ചി: വല്ലാർപാടത്ത് യുവതിക്കു നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. പനമ്പുകാട് ഫാം നടത്തുന്ന വിന്നി എന്ന യുവതിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വിന്നിയുടെ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റു.

ഞായറാഴ്ച രാത്രിയോടയായിരുന്നു സംഭവം. ഇവർ നടത്തുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് ചില പ്രദേശവാസികളുമായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നതാണ് പ്രാഥമിക നിഗമനമെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌