Crime

കോട്ടയത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

ചുലർച്ചെയോടെയാണ് ഷൈജുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്.

കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് (helmet) കൊണ്ട് തലയ്ക്കടിച്ച് കൊന്നു. തിരുവഞ്ചൂർ പോളിചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി ഷൈജു (49) ആണ് കൊല്ലപ്പെട്ടത് (murder). ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന (crime).

ചുലർച്ചെയോടെയാണ് ഷൈജുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ആയിർകുന്ന് പൊലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തി.

പെയ്ന്‍റിങ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യാപാനത്തിനിടയുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലാസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം