Crime

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്: പ്രതിക്ക് തടവ്‌

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവ്‌ ശിക്ഷ. അടിമാലി കത്തിപ്പാറ മേലേൽക്കുന്നേൽ വീട്ടില്‍ അരുൺ (30)എന്നയാളെയാണ് സി.ജെ.എം കോടതി 8 മാസവും 14 ദിവസത്തേക്കും തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

2016ല്‍ ബസിന്റെ ഡോർ കീപ്പർ ആയിരുന്ന ഇയാൾ കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ഈ കേസിലാണ് ഇപ്പോൾ ഇയാളെ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അന്ന് കോട്ടയം ഈസ്റ്റ് പൊലീസ് എസ്.ഐ ആയിരുന്ന യു. ശ്രീജിത്ത് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് പ്രോസിക്യൂഷന്‍ ജെ. പത്മകുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു