രണ്ട് ഭാര്യമാർക്കൊപ്പം താമസം, സ്ഥിരം കലഹം; അച്ഛനെ കൊന്ന് തീയിട്ട് മകൻ‌

 
Crime

രണ്ട് ഭാര്യമാർക്കൊപ്പം താമസം, സ്ഥിരം കലഹം; അച്ഛനെ കൊന്ന് തീയിട്ട് മകൻ‌

തുടക്കത്തിൽ വാഹനാപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീടുള്ള അന്വേഷണം കൊലപാതകത്തിന്‍റെ ചുരുളഴിക്കുകയായിരുന്നു

നീതു ചന്ദ്രൻ

ജയ്പുർ: രാജസ്ഥാനിലെ മുൻ ഗ്രാമമേധാവി ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഇളയ മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അജ്മീർ നഗരത്തിലെ ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം. മുൻഗ്രാമ മേധാവി രാം സിങ് ചൗധരി, ചാധരിയുടെ അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യജ്ഞാൻ ദേവി, അനന്തരവൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് വിവാഹം കഴിച്ചിരുന്ന രാം സിങ്ങിന്‍റെ കുടുംബത്തിൽ കലഹം പതിവായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

വീട്ടിൽ നിന്ന് 500 മീറ്ററോളം അകലെയുള്ള പ്രദേശത്ത് കത്തിയെരിഞ്ഞ സ്കോർപിയണിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടക്കത്തിൽ വാഹനാപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീടുള്ള അന്വേഷണം കൊലപാതകത്തിന്‍റെ ചുരുളഴിക്കുകയായിരുന്നു. രാം സിങ്ങിന്‍റെയും ആദ്യ ഭാര്യ സുനിതയുടെയും ഇളയ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

2005ലാണ് രാം സിങ് സുനിതയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളും മകനുമുണ്ട്. 2019ൽ സുനിതയുടെ എതിർപ്പ് അവഗണിച്ച് രാം സിങ് സൂര്യജ്ഞാൻ ദേവിയെ വിവാഹം കഴിച്ചു. അതേ തുടർന്ന് വീട്ടിൽ കലഹം പതിവായിരുന്നു. മദ്യപിച്ചു വരുന്ന രാം സിങ് സ്ഥിരമായി സുനിതയെയും മകളെയും മർദിക്കുമായിരുന്നുവെന്നാണ് ഇളയ കുട്ടിയുടെ മൊഴി. തന്‍റെ അമ്മയാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നത്. വീടിന് പുറത്തേക്കിറങ്ങാനുള്ള അവസരം പോലും രാം സിങ് തന്‍റെ അമ്മക്ക് നൽകിയിരുന്നില്ല. അതു കൊണ്ടൊക്കെ അച്ഛനോട് തനിക്ക് ഇഷ്ടക്കേടുണ്ടായിരുന്നുവെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

മേയ് 27ന് രാം സിങ്ങും സുനിതയും തമ്മിൽ വാക്കു തർക്കമുണ്ടായി. അച്ഛനെ കൊല്ലുമെന്ന് മകൻ ഭീഷ‌ണിപ്പെടുത്തുകയും ചെയ്തു. അന്ന് രാത്രി ഉറങ്ങി കിടന്നിരുന്ന രാം സിങ്ങിന്‍റെ കഴുത്തറുത്ത് കൊന്നു. ഞെട്ടിയുണർന്ന് കരഞ്ഞ രണ്ടാം ഭാര്യ സൂര്യജ്ഞാനിനെയും തെളിവു നശിപ്പിക്കുന്നതിനായി കഴുത്തറുത്തു. ബഹളം കേട്ട് ഓടിയെത്തിയ രാം സിങ്ങിന്‍റെ അമ്മ പൂസി ദേവിയെയും അനന്തരവൾ മഹിമയെയും സുനിതയുടെയും സഹോദരി സരിതയുടെയും സഹായത്തോടെ കുട്ടി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹങ്ങളെല്ലാം സ്കോർപ്പിയോയിൽ ഇട്ട് അടച്ച് 500 മീറ്റർ ദൂരെയെത്തിച്ച് തീയിട്ടുവെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

ഒറ്റയ്‌ക്കൊരു സൂര്യവംശി

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന് സസ്പെൻഷൻ