Crime

വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു; പ്രതി പിടിയിൽ

മോഷണം നടത്തി മണിക്കൂറുകൾക്കകം തിരുനെല്ലി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

MV Desk

വയനാട്: വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. അടൂർ പന്നിവിള ലിനുഭവനിൽ റോഷൻ എന്ന ലിജുവാണ് അറസ്റ്റിലായത്. മോഷണം നടത്തി മണിക്കൂറുകൾക്കകം തിരുനെല്ലി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

തോൽപ്പെട്ടി ചെക്ക് പോസ്റ്റിനു സമീപം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി