Crime

ഡ്രൈ ഡേയിൽ വിദേശമദ്യ വിൽപ്പന; യുവാവ് അറസ്റ്റിൽ

പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

തിരുവനന്തപുരം : വാഹനത്തിൽ എത്തി വിദേശ മദ്യം വില്പന നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം വെഞ്ചാക്കോട് വികാസ് നഗർ സ്വദേശി രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സിവി നഗർ പ്രദേശത്ത് വെച്ച് 18 കുപ്പി വിദേശ മദ്യവുമായാണ് പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

ഡ്രൈ ഡേ ദിവസങ്ങളിലായിരുന്നു പ്രതിയുടെ മദ്യവിൽപ്പന. ഇത്തരം ദിവസങ്ങളിൽ വിദേശ മദ്യ ഷോപ്പുകൾക്ക് അവധിയായതിനാൽ മുൻ ദിവസങ്ങളിൽ ബിവറേജ് കോർപറേഷനിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി വിറ്റഴിക്കുകയാണ് പതിവ്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും