ബാൻഡ് സെറ്റ് നശിപ്പിച്ച നിലയിൽ

 
Crime

പാലക്കാട് കരോൾ സംഘത്തിനു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

പത്ത് മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.

നീതു ചന്ദ്രൻ

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടുന്ന കരോൾ സംഘത്തെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവാവ് അറസ്റ്റിൽ. കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച രാത്രി കരോൾ സംഘം വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കരോൾ സംഘത്തോട് മോശമായി സംസാരിക്കുകയും ബാൻഡ് സെറ്റ് നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ ഉണ്ട്.

ബാൻഡ് സെറ്റിൽ സിപിഎം എന്നെഴുതിയിരുന്നതാണ് പ്രകോപനത്തിന് കാരണം. പത്ത് മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.

വടികൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കുട്ടികൾ ഓടി രക്ഷപെടുകയായിരുന്നു. പ്രതിക്കെതിരേ മുൻപേ സമൂഹവിരുദ്ധ പ്രവർത്തനങ്ങളുടേ പേരിൽ കേസുണ്ട്.

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട്; മോഹൻലാലും ദിലീപുമടക്കമുള്ളവരുടെ മൊഴിയെടുക്കും

സ്‌കൂളുകളിലും സർക്കാർ പരിപാടികളിലുമടക്കം ഇനി വന്ദേ മാതരം നിർബന്ധം; മാർഗരേഖ പുറത്തിറക്കി കേന്ദ്രം

ശബരിമല സ്വർണക്കൊള്ള; എസ്. ജയശ്രീയ്ക്ക് ജാമ‍്യം നൽകരുത്, സുപ്രീം കോടതിയെ സമീപിച്ച് എസ്ഐടി

സ്വർണവില‍യിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ

ആഗോള അയപ്പ സംഗമം നടത്തിയതിൽ ദേവസ്വം ബോർഡിന് 3.4 കോടി നഷ്ടം; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്