Crime

അടൂരിൽ പെരുമ്പാമ്പിനെ ശരീരത്തിൽ ചുറ്റി യുവാവിന്‍റെ 'ഷോ'; കേസെടുത്ത് വനംവകുപ്പ്

റോഡരികിലെ ഓവുചാലിലൂടെ ഒഴുകിയെത്തിയ പാമ്പിനെയാണ് ദീപു പിടികൂടി നാട്ടുകാർക്ക് മുന്നിൽ ഷോ നടത്തിയത്

പത്തനംതിട്ട: അടൂരിൽ പെരുമ്പാമ്പിനെ ശരീരത്തിൽ ചുറ്റി പ്രദർശനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. അടൂർ പറക്കോട് സ്വദേശി ദീപു (44)വിനെതിരെയാണ് കേസ്.

റോഡരികിലെ ഓവുചാലിലൂടെ ഒഴുകിയെത്തിയ പാമ്പിനെയാണ് ദീപു പിടികൂടി നാട്ടുകാർക്ക് മുന്നിൽ ഷോ നടത്തിയത്. ആളുകൾ പാമ്പിനെ വിടാൻ പറഞ്ഞിട്ടും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് പാമ്പിനെ ചാക്കിലേക്ക് മാറ്റിയത്. ദീപുവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്‍റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ