Crime

കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും അറസ്റ്റിൽ

യുവാവിന്‍റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്

കൊല്ലം: കൊല്ലത്ത് യുവാവിനെ ദുരൂഹ സഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിലാണ് 21 കാരനായ ആദർശിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിലായി. കൊലപാതകമെന്നാണ് സംശയം.

യുവാവിന്‍റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് വീട്ടുകാരും ആദർശുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ