മകൾ ഒളിച്ചോടിയതിന്‍റെ പകവീട്ടാൻ‌ യുവാവിന്‍റെ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് അച്ഛനും ബന്ധുക്കളും Representative Image
Crime

മകൾ ഒളിച്ചോടി; പകവീട്ടാൻ‌ യുവാവിന്‍റെ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് അച്ഛനും ബന്ധുക്കളും

പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്‍റെ മകൾ ഏപ്രിലിലാണ് ഇറങ്ങി പോയത്

ലുധിയാന: മകൾ ഓളിച്ചോടിപ്പോയതിനു പ്രതികാരമായി യുവാവിന്‍റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ യുപിയിലെ ഗൊരഖ്പുരിൽനിന്നുള്ള രവീന്ദർ സിങ്ങിനും രണ്ടുബന്ധുക്കൾക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കോസെടുത്തു.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്‍റെ മകൾ ഏപ്രിലിലാണ് പോയത്. രവീന്ദർ ഇവരെ തിരഞ്ഞെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സാമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മേയ് ഒന്നിനായിരുന്നു സംഭവം.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി