Crime

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേകസംഘം

വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. രണ്ട് ഡിവൈഎസിപിമാരും അന്വേഷണ സംഘത്തിലുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പുതുവേലിൽ ജോർജ് ഉണ്ണുണ്ണിയെ (73) കടയ്ക്കുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കടയിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആദ്യം കണ്ടത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്ത നിലയിലാണ്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, ഒന്നാമിന്നിങ്സിൽ ആർക്കും ലീഡില്ല