കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു

 
file
Crime

കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു

ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നു.

തൃശൂർ: കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മധ്യവയസ്കന് വെട്ടേറ്റു. അയൽവാസിയായ ഏലിയാസിന്‍റെ ആക്രമണത്തിൽ മോഹനനാണ് (60) വെട്ടേറ്റത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. അക്രമത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. തൃശൂർ കല്ലംപാറയിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം നിലനിന്നതിനിടെയാണ് കുഴൽ കിണർ കുഴിക്കാനാരംഭിച്ചത്. പിന്നാലെ കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതോടെ തർക്കമുണ്ടാവുകയും ഇതിനു പിന്നാലെ മധ്യവയസ്കന് വെട്ടേൽക്കുകയായിരുന്നു.

വെട്ടുകത്തി കൊണ്ടുള്ള ആക്രമണം മോഹനന്‍ കൈകൾ കൊണ്ട് തടുത്തതിനാൽ ജീവൻ രക്ഷിക്കാനായി. നിവിൽ ഇദ്ദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി