VIdeo Screenshot 
Crime

മദ്യലഹരിയിൽ യാത്രക്കാരൻ സ്വിഫ്റ്റ് ബസിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു

ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ ഇറക്കി വിടുകയായിരുന്നു.

പാലക്കാട്: കൂട്ടുപാതയില്‍ സ്വിഫ്റ്റ് ബസിന്‍റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം.

ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളെ അവിടെ ഇറക്കി വിടുകയായിരുന്നു. പുറത്തിറങ്ങിയ ശേഷം ഇയാൾ ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് നൽകി പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ