നദീർ 
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തിരുവനന്തപുരം സ്വദേശി കൊച്ചിയിൽ പിടിയിൽ

വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടു പോകുന്നതിനുള്ള ലൈസൻസും, ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം വർക്കല പാലച്ചിറ പാറപ്പുറം വീട്ടിൽ നദീർ (49 ) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മുളവുകാട് സ്വദേശി വിഷ്ണുപ്രസാദിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയത് .

വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടു പോകുന്നതിനുള്ള ലൈസൻസും, ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് .പല തവണകളായാണ് 'പണം വാങ്ങിയത്. ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, സീനിയർ സി പി ഒ മാരായ റെജി തങ്കപ്പൻ, കെ.ജി പ്രീജൻ, ടി.ബി ഷിബിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

"അവരെ തിരിച്ചയയ്ക്കൂ"; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയിൽ അണി നിരന്നത് ലക്ഷങ്ങൾ

'മെഗാ മാച്ച് ഡേ'; ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം