പ്രതി രഞ്ജിത്ത് രാജേന്ദ്രന്‍ (32) 
Crime

വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യം; യുവതിയടക്കം 5 പേരെ വീട്ടിൽ കയറി വെട്ടി

വെട്ടേറ്റ രണ്ട് പേരുടെ നില ​ഗുരുതരം.

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്‍റെ സഹോദരി ഭര്‍ത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

വെള്ളിയാഴ് രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെയാണ് ആദ്യം വെട്ടിയത്. പിന്നീട് നിലവിളി കേട്ടെത്തിയ ഒരോരുത്തരെയായി മാരകമായി വെട്ടി പരുക്കേല്‍പ്പിച്ചു. ഭഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കുവൈത്തില്‍ നഴ്‌സായ സജിനയെ ഭര്‍ത്താവിന്‍റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്‍റെ പകയാവാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയേയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിലും ആശുപത്രിയിലും മറ്റുള്ളവർ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു